ഇടുക്കി:എസ്റ്റേറ്റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ശാന്തൻപാറ കെ.ആർ.വി എസ്റ്റേറ്റില്‍ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 21 തൊഴിലാളികൾ ജോലി ചെയ്യുന്ന എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സംബന്ധിച്ച തർക്കം കാരണം തൊഴിലും ആനുകൂല്യങ്ങളും മുടങ്ങി കിടക്കുകയാണ്. മാസങ്ങളായി ഇവർക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. 100 ഏക്കറോളം ഏലം കൃഷിയാണ് ഇവിടെയുള്ളത്. നിലവില്‍ പണികൾ ആരംഭിക്കാത്തതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. ഈ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികൾ ആയതിനാൽ മറ്റ് തോട്ടങ്ങളിൽ തൊഴിൽ നൽകാൻ ഉടമകൾ വിമുഖത കാണിക്കുകയാണ്.
ശാന്തൻപാറ കെ.ആർ.വി എസ്റ്റേറ്റില്‍ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു - അനിശ്ചിതകാല സമരം
100 ഏക്കറോളം ഏലം കൃഷിയാണ് ഇവിടെയുള്ളത്. നിലവില്‍ പണികൾ ആരംഭിക്കാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികൾ ആയതിനാൽ മറ്റ് തോട്ടങ്ങളിൽ ഇവർക്ക് തൊഴിൽ നൽകാൻ ഉടമകൾ വിമുഖത കാണിക്കുകയാണ്.
ശാന്തൻപാറ കെ.ആർ.വി എസ്റ്റേറ്റില്‍ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു
പി.എഫ് കുടിശിക പിരിവ് നിർത്തി വച്ചിരിക്കുന്നതിനാൽ ആനുകൂല്യങ്ങള്‍ ലഭിക്കും എന്നും ഉറപ്പില്ല. എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശ തർക്കം പരിഹരിച്ചാൽ ഈ പ്രശ്നങ്ങളും അവസാനിക്കും എന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. തോട്ടം തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ന്‍റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.ജെ ഷൈൻ, കെ.വി ഷാജി എന്നിവർ പങ്കെടുത്തു.