ഇടുക്കി:കേരള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ഏഴ് തോട്ടം ഉടമകളെ പൊലീസ് തിരിച്ചയച്ചു. സ്‌പൈസസ് ബോർഡ് ജോയിന്‍റ് ഡയറക്ടറുടെ കത്തുമായാണ് ഇവര്‍ അതിര്‍ത്തിയില്‍ എത്തിയത്. അതിര്‍ത്തി ഗ്രാമമായ ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഇവര്‍ക്ക് ഏലത്തോട്ടമുണ്ട്. ഇവിടെ കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. രാവിലെ ഒമ്പതിന് ബോഡിമെട്ട് ചെക്പോസ്റ്റിലായിരുന്നു സംഭവം.
അതിര്‍ത്തി കടക്കാനെത്തിയ ഏഴ് തോട്ടം ഉടമകളെ പൊലീസ് തടഞ്ഞു - ശാന്തൻപാറ
അതിര്‍ത്തി ഗ്രാമമായ ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഇവര്‍ക്ക് ഏലത്തോട്ടമുണ്ട്. ഇവിടെ കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. രാവിലെ ഒമ്പതിന് ബോഡിമെട്ട് ചെക്പോസ്റ്റിലായിരുന്നു സംഭവം.
അതിര്‍ത്തി കടക്കാനെത്തിയ ഏഴ് തോട്ടം ഉടമകളെ പൊലീസ് തടഞ്ഞു
എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ആരെയും കടത്തിവിടില്ലെന്ന് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയച്ചു. തേനി ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ഇവർ എങ്ങനെ മുന്തലിലേയും ബോഡിമെട്ടിലേയും ചെക്പോസ്റ്റുകൾ കടന്ന് കേരള അതിർത്തിയില്‍ എത്തി എന്ന് തമിഴ്നാട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും. സംസ്ഥാന അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.