കേരളം

kerala

ETV Bharat / state

പണത്തിന് കണക്കില്ല: സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്‌പെന്‍ഷന്‍ - Kattapana news updates

കട്ടപ്പന സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്ക് എസ്.കനകരാജിനാണ് സസ്പെൻഷൻ

സീനിയര്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍  കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം  വിജിലന്‍സ്  വിജിലന്‍സ് റെയ്‌ഡ്  vigilance raid  Senior Clerk  Senior Clerk in Sub Registrar office suspended  Sub Registrar office in Kattapana  Kattapana news updates  latest news in idukki
കട്ടപ്പനയില്‍ സീനിയര്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

By

Published : Dec 7, 2022, 3:50 PM IST

ഇടുക്കി: കണക്കിൽപ്പെടാത്ത പണം ഓഫിസിൽ സൂക്ഷിച്ച കട്ടപ്പന സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഓഫിസിലെ സീനിയർ ക്ലർക്ക് എസ്.കനകരാജിനെയാണ് ജോയിന്‍റ് സെക്രട്ടറി സസ്പെന്‍റ് ചെയ്തത്. കഴിഞ്ഞ ജനുവരി 5ന് കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കനകരാജിന്‍റെ കൈവശം കണക്കില്‍പ്പെടാത്ത 3470 രൂപ കണ്ടെത്തിയത്.

ആധാരം എഴുത്തുകാർ മുഖാന്തരം ഓഫിസിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്‍റെ റെയ്‌ഡ്. സംഭവത്തെ തുടര്‍ന്ന് പണം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കനകരാജിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. ആധാരം എഴുതാന്‍ സബ് രജിസ്ട്രാർ ഓഫിസിലെത്തുന്നവരില്‍ നിന്ന് വാങ്ങിക്കുന്ന പണം റെക്കാഡ് റൂമുകളിലെ അലമാരകളിൽ സൂക്ഷിച്ച ശേഷം ഓഫിസ് സമയം കഴിയുമ്പോള്‍ ജീവനക്കാര്‍ പങ്കിട്ടെടുക്കുകയാണെന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details