ഇടുക്കി: സർക്കാരിനെതിരെ ആരോപണവുമായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു. പിണറായി സർക്കാർ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ ഏറ്റവും സങ്കീർണമാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു - mm mani
പിണറായി സർക്കാർ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ ഏറ്റവും സങ്കീർണമാക്കി മാറ്റിയെന്നാണ് പ്രധാന ആരോപണം.
സർക്കാരിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ധനവില വർധനവിനെതിരെയും കർഷക കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ജനങ്ങൾക്ക് വാഗ്‌ദാനം നൽകിയ എം.എം.മണി അവ പരിഹരിച്ചില്ല എന്ന് മാത്രമല്ല, ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി മാറ്റിയെന്നും ഇടുക്കിയിലെ ജനങ്ങളോടുള്ള വഞ്ചന ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Feb 28, 2021, 4:06 PM IST