സേനാപതി പഞ്ചായത്തില്‍ പച്ചക്കറി വിളവെടുപ്പ് നടന്നു - സേനാപതി പഞ്ചായത്ത്
ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ അങ്കണത്തിലാണ് പച്ചക്കറി നട്ടത്.
ഇടുക്കി: ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സേനാപതി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് തിലോത്തമ സോമൻ നിർവഹിച്ചു. വിഷുവിന് പച്ചക്കറി വിളവെടുക്കാൻ പാകത്തിന് പഞ്ചായത്ത് തലത്തിൽ വിവിധ മേഖലകളിൽ കൃഷിയിറക്കിയിരുന്നു. പഞ്ചായത്ത് തല വിളവെടുപ്പിന്‍റെ ഭാഗമായി കൃഷിഭവൻ അങ്കണത്തിൽ നട്ട പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്. ചൈനീസ് കാബേജ്, ബ്രോക്കോളി,തക്കാളി,പയർ,വഴുതന തുടങ്ങിയ പച്ചക്കറികൾ വിളവെടുത്തു. ഇത് സേനാപതി കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിലുള്ള ഇക്കോ ഷോപ്പിലൂടെ വിഷു ചന്തയിൽ വിൽപ്പന നടത്തി.