കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു - Mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7 മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.

second alert issued in Mullaperiyar  മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു  മുല്ലപ്പെരിയാർ  ജാഗ്രത മുന്നറിയിപ്പ്  രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ്  Mullaperiyar  second alert
മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

By

Published : Oct 28, 2021, 9:10 AM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ ജില്ല ഭരണകൂടം രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായതിനെ തുടർന്നാണ് രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്‌തമായ മഴ പെയ്‌തിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു ജലനിരപ്പ്.

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7 മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യപ്രകാരം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തമിഴ്‌നാട് തീരുമാനം എടുത്തതെന്നും വൈഗ അണക്കെട്ടിലൂടെ പരമാവധി ജലം ഇപ്പോള്‍ കൊണ്ടുപോവുകയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. സെക്കൻഡിൽ 3800 ഘന അടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘന അടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലം.

Also Read: മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; ജലനിരപ്പ് 138 അടി പിന്നിട്ടു

ABOUT THE AUTHOR

...view details