മുള്ളരിങ്ങാട് ഗവണ്‍മെന്‍റ് സ്ക്കൂളിൽ സയന്‍സ് ലാബും ടോയ്‌ലറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു - Mullaringad Government School
ജില്ലാ പഞ്ചായത്തില്‍ നിന്നനുവദിച്ച 35 ലക്ഷം രൂപാ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഇടുക്കി: മുള്ളരിങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സയന്‍സ് ലാബും ടോയ്‌ലറ്റ് ബ്ലോക്കുകളും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിഷ്ണു.കെ.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നനുവദിച്ച 35 ലക്ഷം രൂപാ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൈടെക് രീതിയില്‍ പണി തീര്‍ത്ത സയന്‍സ് ലാബില്‍ കമ്പ്യൂട്ടര്‍, കെമിസ്ട്രി, ബോട്ടണി ലാബുകള്‍ ആണ് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും, നാലു യൂണിറ്റുകളും നിര്‍മിച്ചിട്ടുണ്ട്. യോഗത്തില്‍ പി.ടി.എ. പ്രസിഡന്‍റ് രാജേഷ്.സി.ആര്‍. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത സാബു, സ്‌കൂള്‍ ഹെഡ്‌മിസ്ട്രസ് റെയ്ച്ചല്‍ സി.ഡി, പ്രിന്‍സിപ്പാള്‍ രാധിക എം.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.