കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ 5600 ലേറെ കുരുന്നുകൾ ഇന്ന് ആദ്യ പാഠത്തിലേക്ക് - അഡ്‌മിഷൻ

സ്കുളുകളിൽ ഭക്ഷ്യക്കിറ്റ്, യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു

school opening in idukki  ഇടുക്കിയിൽ 5600 ലേറെ കുരുന്നുകൾ ഇന്ന് ആദ്യ പാഠത്തിലേക്ക്  ഇടുക്കി  school opening  അഡ്‌മിഷൻ  പ്രവേശനോത്സവം
ഇടുക്കിയിൽ 5600 ലേറെ കുരുന്നുകൾ ഇന്ന് ആദ്യ പാഠത്തിലേക്ക്

By

Published : Jun 1, 2021, 2:24 PM IST

ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷത്തെ ആദ്യ ബാല പഠനത്തിന് ഇന്നു തുടക്കം കുറിച്ചു. ഇടുക്കി ജില്ലയിലെ സർക്കാർ, എയ്‌ഡഡ് വിഭാഗങ്ങളിൽപ്പെടുന്ന 425 സ്കൂളുകളിലായി 5650 കുരുന്നുകൾ ഇന്ന് ഓൺലൈനിലൂടെ ഒന്നാം ക്ലാസിലെത്തി.
ജില്ലയിലെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 20 പേർ മാത്രമേ പാടുള്ളൂവെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

Also Read: മന്ത്രി പി.രാജീവിന് കൊവിഡ്‌ സ്ഥിരീകരിച്ചു

സർക്കാർ മേഖലയിൽ 70 കുട്ടികൾ അഡ്‌മിഷൻ എടുത്ത മറയൂർ ഗവ. എൽ.പി സ്കൂളിലാണ് കൂടുതൽ കുട്ടികൾ. എയ്‌ഡഡ് വിഭാഗത്തിൽ 81 കുട്ടികളുമായി വാളാർഡി സെൻ്റ് മാത്യൂസ് എൽ.പി സ്കൂളാണ് മുന്നിൽ. സ്കുളുകളിൽ ഭക്ഷ്യക്കിറ്റ്, യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ട്രൈബൽ മേഖലയിലെ സ്കൂളുകളിലെ കുട്ടികൾക്കും ഇവ എത്തിച്ചു നൽകും.

ABOUT THE AUTHOR

...view details