ഇടുക്കി:കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ഒരുമിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യ അനുഭവമായിരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കിയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്‌കൂളുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവേശനോത്സവം: കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമെന്ന് റോഷി അഗസ്റ്റിന്‍ - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും സമീപനങ്ങളും വിദ്യാർഥി സമൂഹത്തിന് ലഭ്യമായ വലിയ നേട്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
![പ്രവേശനോത്സവം: കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമെന്ന് റോഷി അഗസ്റ്റിന്‍ School Entrance Ceremony new experience children and parents Minister Roshi Augustine Minister Roshi Augustine School Entrance Ceremony റോഷി അഗസ്റ്റിന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാർഥി സമൂഹം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11980701-275-11980701-1622557216613.jpg)
Read more: ഇവിടെയുണ്ട് പ്രവേശനോത്സവത്തിലും പ്രവേശനം നേടാനാകാതെ ഒരു കൂട്ടം കുട്ടികൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും സമീപനങ്ങളും വിദ്യാർഥി സമൂഹത്തിന് ലഭ്യമായ വലിയ നേട്ടമാണ്. ആത്മാഭിമാനത്തോടെയുള്ള വിദ്യാഭ്യാസം, അടിസ്ഥാന വികസന രംഗത്തെ മാറ്റം, നവീനമായ കാഴ്‌ചപ്പാട് എന്നിവ ഉയര്‍ത്താൻ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുത്. ഒറ്റ കെട്ടായി കൊവിഡ് മഹാമാരിയെ നേരിടാമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തിലാണ് ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിച്ചത്.