കേരളം

kerala

ETV Bharat / state

സ്‌കൂള്‍ ശുചിയാക്കി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യൂത്ത് പ്രവര്‍ത്തകര്‍ - ഇടുക്കി വാര്‍ത്തകള്‍

രാജകുമാരിലെ സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാജാക്കാട് എസ്.ഐ പി.ഡി അനൂപ്‌ മോന്‍ ഉദ്ഘാടനം ചെയ്തു

school cleaning  idukki news  ഇടുക്കി വാര്‍ത്തകള്‍  സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്
സ്‌കൂള്‍ ശുചിയാക്കി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യൂത്ത് വാളണ്ടിയര്‍മാര്‍

By

Published : May 24, 2020, 10:38 PM IST

ഇടുക്കി : പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിന് മുമ്പ് സ്‌കൂളുകള്‍ ശുചീകരിച്ച് സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യൂത്ത് വളണ്ടിയര്‍മാര്‍. ജില്ലയിലാകെ നടത്തുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി രാജകുമാരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും സംഘം വൃത്തിയാക്കി.

സ്‌കൂള്‍ ശുചിയാക്കി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യൂത്ത് വാളണ്ടിയര്‍മാര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലുള്ള യൂത്ത് വളണ്ടിയര്‍മാര്‍ കരുതലോട് കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. രാജകുമാരിലെ സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാജാക്കാട് എസ്.ഐ പി.ഡി അനൂപ് ‌മോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും അണുവിമുക്തമാക്കിയ സംഘം കാടുകള്‍ വെട്ടി തെളിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details