കേരളം

kerala

ETV Bharat / state

ആദിവാസി കുടിയിൽ നിന്ന് ആദ്യ ഡോക്‌ടറാകാൻ ശരണ്യ - MBBS student

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്കുകാരിയാണ് കണ്ണംപടി ആദിവാസി കുടിയിലെ ശരണ്യ

saranya

By

Published : Jul 12, 2019, 11:27 PM IST

ഇടുക്കി: ഉപ്പുതറ കണ്ണംപടി ആദിവാസി കുടിയിലെ നിവാസികൾക്ക് ശരണ്യ ഇന്ന് വെറുമൊരു വിദ്യാര്‍ഥി മാത്രമല്ല, മറിച്ച് അവര്‍ക്കിടയില്‍ നിന്ന് പഠിച്ച് ഡോക്‌ടറാകാന്‍ പോകുന്നവളാണ്. അതും കണ്ണംപടിയിലെ ആദ്യ ഡോക്‌ടര്‍. കണ്ണംപടി വനമേഖലയിലെ പുന്നപാറ കുടിയിൽ കണ്ടത്തിൽകര കെ എൻ മോഹനൻ - മിനിമോൾ ദമ്പതികളുടെ ഏകമകളായ ശരണ്യ നാടിന്‍റെ മുഴുവന്‍ സ്വപ്‌നങ്ങളുമായാണ് പാലക്കാട് മെഡിക്കൽ കോളജിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ഇത്തവണത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്ക് സ്വന്തമാക്കിയാണ് ശരണ്യ മിന്നുന്ന വിജയം നേടിയത്.

ചൊവ്വാഴ്ച നടന്ന ഒന്നാം അലോട്ട്മെന്‍റിലാണ് ശരണ്യക്ക് പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചത്. സ്വരാജിലെ സ്വകാര്യ സ്കൂളിലും കുളമാവ് നവോദയ വിദ്യാലയത്തിലും പഠിച്ച ശരണ്യ പത്താം ക്ലാസിൽ 90 ശതമാനവും പ്ലസ്‌ടുവിന് 80 ശതമാനവും വിജയം കരസ്ഥമാക്കിയിരുന്നു. മകളുടെ സ്വപ്‌നങ്ങൾക്ക് ഒപ്പം നില്‍ക്കുന്ന അച്ഛനും അമ്മയും ശരണ്യയുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നു. ബിരുദാനന്തര ബിരുദം നേടി സ്വന്തം നാട്ടിൽ സേവനം ചെയ്യണമെന്നാണ് ശരണ്യയുടെ ആഗ്രഹം.

ABOUT THE AUTHOR

...view details