ഇടുക്കി: രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണമെന്ന് പരാതി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് 15 ചന്ദന മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമാണ് മോഷണം പോയത്. രാമക്കൽമേട് കേന്ദ്രികരിച്ച് വൻ ചന്ദന മാഫിയ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
പല്ലാട്ട് രാഹുൽ, രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്. 15 മരങ്ങൾ മുറിയ്കുകയും, അഞ്ച്മരങ്ങൾ കടത്തികൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ചെറു മരങ്ങൾ വെട്ടി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി സ്ഥലം ഉടമ കൃഷിയിടത്തിൽ എത്തിയിരുന്നില്ല. ഇന്നാണ് മോഷണ വിവരം അറിയുന്നത്.