മറയൂരില്‍ സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി - idukki
5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരമാണ് മോഷ്‌ടാക്കൾ മുറിച്ച് കടത്തിയത്.
![മറയൂരില്‍ സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി sandalwood stolen from marayoor സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി മറയൂര്‍ ഇടുക്കി ഇടുക്കി ജില്ലാ വാര്‍ത്തകള്‍ idukki idukki district news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10000964-thumbnail-3x2-sandal.jpg)
മറയൂരില്‍ സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി
ഇടുക്കി: മറയൂരില്‍ സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി. സഹായഗിരിക്കു സമീപമുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് 5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്‌ടാക്കൾ മുറിച്ച് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ കാര്യക്ഷമമായ അന്വേഷണം നടത്താത്തതാണ് സ്വകാര്യ ഭൂമികളിൽ നിന്ന് ചന്ദനമരം കൂടുതൽ മോഷണം പോകാൻ കാരണമെന്ന് ആരോപണമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മറയൂരിൽ ചന്ദനമരം മോഷ്‌ടാക്കൾ മുറിച്ചുകടത്തുന്നത് വനംവകുപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മറയൂരില്‍ സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചുകടത്തി