ഇടുക്കി: മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് (sabarimala pilgrimage) ഇടുക്കി കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് (motor vehicle department set up checkpost) താല്‍ക്കാലിക ചെക്ക്പോസ്റ്റ് (kambammettu temporary checkpost) തുറന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ചെക്ക്പോസ്റ്റ് തുറന്നത്.
കമ്പംമെട്ടിലെ മൃഗ സംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ താത്കാലിക ചെക്ക്പോസ്റ്റ് പ്രവര്‍ത്തിയ്ക്കുന്നത്. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാക്കും. തീര്‍ഥാടക വാഹനങ്ങളുടെ പരിശോധനകള്‍ക്കൊപ്പം അയ്യപ്പ ഭക്തര്‍ക്കായി കുടിവെള്ളവും ലഘു ഭക്ഷണ വിതരണവും മറ്റ് സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കും.