ഇടുക്കി:വര്‍ഷങ്ങള്‍ക്ക് ശേഷം വിപണിയില്‍ റബ്ബറിന് ലഭിക്കുന്ന ഉയര്‍ന്ന വില ഹൈറേഞ്ചേിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. മഴ കുറഞ്ഞതോടെ പലയിടത്തും കര്‍ഷകര്‍ ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വിലയിടിവ്, ഉത്പാദനക്കുറവ്, കൊവിഡ് ആശങ്ക തുടങ്ങി വിവിധ കാരണങ്ങൾ ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമായി ചൂണ്ടികാണിക്കുന്നു.
ടാപ്പിങ് പുനരാരംഭിക്കാനൊരുങ്ങി കർഷകർ
ഹൈറേഞ്ചിലെ ഒരു വിഭാഗം കര്‍ഷകരുടെ പ്രധാനവരുമാന മാർഗങ്ങളില്‍ ഒന്നായ റബ്ബര്‍ കൃഷി വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം റബ്ബര്‍ ഷീറ്റിന് വിപണിയില്‍ ലഭിച്ചിട്ടുള്ള ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നു. 170ന് മുകളിലാണ് റബ്ബര്‍ ഷീറ്റിന്‍റെ ഇപ്പോഴത്തെ ശരാശരി വില. മഴ കുറഞ്ഞതോടെ പലയിടത്തും കര്‍ഷകര്‍ ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കവും ആരംഭിച്ചു.