ഇടുക്കി: ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ച എൻ.ആർ സിറ്റി സ്വദേശിനിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രാജാക്കാട് എന്‍.ആര്‍ സിറ്റി സ്വദേശിയായ വത്സമ്മ ജോയ്ക്കാണ് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രിയാണ് വത്സമ്മയെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയും ഞായറാഴ്‌ച മരണം സംഭവിക്കുകയുമായിരുന്നു.
മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു - route map woman
കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രിയാണ് വത്സമ്മയെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജൂൺ 28 നും ജൂലൈ 3, 4 തീയതികളിൽ രാവിലെ 6.45 ന് എൻ.ആർ സിറ്റി സെൻ്റ് മേരീസ് പള്ളിയിൽ കുർബ്ബാന കൂടി. 4 ന് രാവിലെ 11 മുതൽ 11.30 വരെ രാജാക്കാട് ടൗണിലെ ജിൻസൻ്റെയും, 11.45 മുതൽ 12 വരെ ടെക്സ്റ്റൈൽ ഷോപ്പും സന്ദർശിച്ചു. ഉച്ച കഴിഞ്ഞ് ഒന്നു മുതൽ 2 മണി വരെ സെൻ്റ് മേരീസ് പള്ളിയിലെ മാമോദീസയിൽ പങ്കെടുത്തു.
ജൂലൈ 5ന് രാവിലെ 7ന് അയല്‍വീട്ടില്‍ നിന്നും പാൽ വാങ്ങി, വൈകിട്ട് 4ന് സ്വയം സഹായ സംഘം യോഗത്തിൽ പങ്കെടുത്തു. 4.30 മുതൽ 6 മണി വരെ സെൻ്റ് മേരീസ് പള്ളിയിൽ ജി.ഡി.എസ് യോഗത്തിൽ പങ്കെടുത്തു. ജൂലൈ 7ന് അയൽപക്കത്തെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. 9ന് രാവിലെ അയൽവീട്ടിൽ നിന്നും പാൽ വാങ്ങി, 10 മുതൽ 2 മണി വരെ എൻ.ആർ സിറ്റി കോൺവൻ്റിൽ പോയി, 4.30 മുതൽ 6 മണി വരെ സെൻ്റ് മേരീസ് പാരിഷ് ഹാളിൽ യോഗത്തിൽ പങ്കെടുത്തു. 10ന് രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ സമീപത്തെ വീട്ടിൽ ഏലക്കായ് എടുക്കാൻ പോയി. നെഞ്ച് വേദനയെ തുടർന്ന് അന്ന് വൈകിട്ട് 6.30 ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7ന് അവിടെ നിന്നും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അന്ന് സ്രവം ശേഖരിച്ചു. 12ന് രാവിലെ 10 മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു, തുടർന്ന് 10.30 തോടെ മരിച്ചു.