ഇടുക്കി:ജനവാസ മേഖലകളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ 20 വർഷത്തിനിടെ 41 പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ശാന്തൻപാറ, പൂപ്പാറ, ചിന്നക്കനാൽ മേഖലകളിലാണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷം.
കാടിറങ്ങുന്ന കാട്ടാനകൾ
ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസികൾക്ക് ഭൂമി നൽകി പുനരധിവസിപ്പിച്ചത് 2001ലാണ്. കാട്ടാനകളുടെ ആവാസ മേഖലയിൽ ജനവാസം തുടങ്ങിയതോടെ ആനകൾ കാടിറങ്ങി തുടങ്ങി. ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള വനത്തിൽ ഒറ്റപ്പെട്ടു പോയ 38 ആനക്കളാണ് ഏറ്റവും അക്രമകാരികൾ. ട്രഞ്ച് നിർമിച്ചും വൈദ്യുതി വേലി സ്ഥാപിച്ചും വന്യമൃഗങ്ങളുടെ ആക്രമണം തടയണമെന്ന കർഷകരുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്.