ഇടുക്കി :മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനുള്ള (Mullaperiyar Dam) പഠന സംഘത്തിൽ തമിഴ്‌നാട് പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിർദേശം സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). തമിഴ്‌നാടിനെ കൂടി ഉൾപ്പെടുത്തിയേ മുന്നോട്ടുപോകാനാകൂ. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും കൂട്ടായ ചർച്ച നടക്കുന്നുവെന്നത് ശുഭകരമാണെന്നും റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പറഞ്ഞു.
Mullaperiyar Dam | മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിനെ ഉൾപ്പെടുത്തിയേ മുന്നോട്ടുപോകാനാകൂവെന്ന് റോഷി അഗസ്റ്റിൻ - new dam at Mullaperiyar
Roshy Augustine On Mullaperiyar | ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് സംസ്‌ഥാനങ്ങളും സംയുക്തമായാണ് അളവുകൾ എടുക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ
Also Read:അടുത്ത മാസത്തോടെ 'E-Office' ; സ്‌മാര്‍ട്ടാകാന്‍ പൊതുമരാമത്ത് വകുപ്പ്
ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് സംസ്‌ഥാനങ്ങളും സംയുക്തമായാണ് അളവുകൾ എടുക്കുന്നത്. വിവരം കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. എട്ട് മണിക്കൂർ കൊണ്ടാണ് അണക്കെട്ടിലെ വെള്ളം കേരളത്തിൽ എത്തുന്നത്. ഇതുസംബന്ധിച്ച് ആളുകൾക്ക് കൃത്യമായി അറിയിപ്പ് കിട്ടിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.