ഇടുക്കി: ഇടുക്കിയിലേക്ക് കുടിയേറിയ അവസാനത്തെ കുടിയേറ്റക്കാരനായ തന്നെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ. അഞ്ചാം വട്ടം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ ജനങ്ങൾ കൂടെയുണ്ടെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും റോഷി അഗസ്റ്റിൽ ചെറുതോണിയിൽ പറഞ്ഞു. ഇടുക്കി തന്‍റെ നാടാണ്, തന്‍റെ ജീവിതത്തിലെ നല്ല സമയം ചെലവഴിച്ചത് ഈ മണ്ണിലാണെന്നും റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. മുന്നണി മാറിയ സാഹചര്യത്തിൽ തന്‍റെ വിജയ പ്രതീക്ഷകൾ മാധ്യമ പ്രവർത്തകരുമായി പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ തന്നെ ഹൃദയത്തിൽ സ്വീകരിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ - Roshi Agustin MLA news
ദുഃഖവും ദുരിതവും വേട്ടയാടിയപ്പോൾ താൻ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ തനിക്കീ തെരഞ്ഞെടുപ്പിൽ ആശങ്കയില്ലെന്നും എംഎൽഎ പറഞ്ഞു
![ജനങ്ങൾ തന്നെ ഹൃദയത്തിൽ സ്വീകരിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ Roshi Agustin MLA in Cheruthoni റോഷി അഗസ്റ്റിൻ എംഎൽഎ വാർത്തകൾ Roshi Agustin MLA news തെരഞ്ഞെടുപ്പ് ഗോദയിൽ റോഷി അഗസ്റ്റിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10884195-thumbnail-3x2-asf.jpg)
തന്നെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ
2018 ലെ മഹാ പ്രളയത്തെ അതിജീവിക്കുമെന്നോ എന്നും തന്‍റെ കുടുംബാംഗങ്ങളെ ഒരിക്കൽ കൂടി കാണാനാവുമോ എന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎൽഎ വികാരാധീനനായി പറഞ്ഞു. ജനങ്ങൾ വ്യക്തികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെു. ആ പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. ദുഃഖവും ദുരിതവും വേട്ടയാടിയപ്പോൾ താൻ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ തനിക്കീ തെരഞ്ഞെടുപ്പിൽ ആശങ്കയില്ലെന്നും എംഎൽഎ കൂട്ടി ചേർത്തു.