ഇടുക്കി:സേനാപതി ഇല്ലിപാലം ചപ്പാത്തിന് സമീപത്തായി ശാന്തൻപാറ പൊട്ടൻകാട് റോഡിന്‍റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടു മാസങ്ങൾ പിന്നിടുന്നു. അപകടാവസ്ഥയിലായ റോഡ് പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം. ആറു മാസം മുമ്പുള്ള ശക്‌തമായ മഴയിൽ റോഡിന്‍റെ വശം ഇടിഞ്ഞു അപകടാവസ്ഥയിലായി. ഇതിനെ തുടർന്ന് നിരവധി വാഹനങ്ങളും ഇരുചക്രവാഹന യാത്രികരും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിന്‍റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ; പരാതിയുമായി പ്രദേശവാസികൾ - Locals demand rebuilding
ആറ് മാസം മുൻപാണ് ശക്‌തമായ മഴയിൽ റോഡിന്‍റെ വശം ഇടിഞ്ഞു അപകടാവസ്ഥയിൽ ആയത്. ഇതിനെ തുടർന്ന് നിരവധി വാഹങ്ങളും ഇരുചക്രവാഹന യാത്രികരും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിന്‍റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ; പുനർനിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ
അപകടം നിത്യ സംഭവമായതോടെ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ടാർ വീപ്പ നിരത്തിവെച്ചു മടങ്ങുകയും ചെയ്‌തു. പന്നിയാർ പുഴയോട് ചേർന്നാണ് റോഡിന്‍റെ വശം ഇടിഞ്ഞിരിക്കുന്നത്. പുഴയിൽ വെള്ളം ഉയർന്നാൽ റോഡ് ഇനിയും ഇടിഞ്ഞു താഴും. ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത് .