ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതിയുടെ ഓരോ പ്രവര്‍ത്തനവും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി രണ്ട് വര്‍ഷമുണ്ടായ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണവും നവകേരളം രൂപപ്പെടുത്തലും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ജില്ലയില്‍ രാജകുമാരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പദ്ധതിയുടെ പ്രാദേശിക ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം - kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പിന്നാക്ക ജില്ലയെന്ന നിലയില്‍ പ്രത്യേക പരിഗണന ഇടുക്കിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 60 ലക്ഷം രൂപ ചിലവിട്ട് ആറ് റോഡുകളാണ് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ചിട്ടുള്ളത്. ഖജനാപ്പാറ- സന്യാസിയപ്പന്‍ റോഡ്, ബി ഡിവിഷന്‍ നടുക്കുടി- പെരിയകനാല്‍ റോഡ്, മല്ലികസദനംപടി- പുത്തന്‍പുരപ്പടി റോഡ്, പന്നിയാര്‍ നിരപ്പ് റോഡ് കോണ്‍ക്രീറ്റിംഗ്, ദേവമാത പള്ളിപ്പടി- രാജകുമാരി നോര്‍ത്ത് റോഡ് കോണ്‍ക്രീറ്റിംഗ്, തളിയചിറപ്പടി റോഡ് എന്നിങ്ങനെ ഓരോ റോഡിനും 10 ലക്ഷം രൂപ ചിലവിട്ടാണ് പുനനിര്‍മ്മാണം പൂര്‍ത്തികരിച്ചത്.