ഇടുക്കി:കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്-ഇരുമലകപ്പ് -ചെമ്പകപ്പാറ റോഡ് അപകടാവസ്ഥയിലായിട്ട് നാളുകളേറെയായിട്ടും നടപടിയെടുക്കാതെ അധികൃതർ. പാറത്തോടിന് സമീപം മഠം പടിയിലാണ് റോഡ് ഇടിഞ്ഞു അപകടാവസ്ഥയിലായിരിക്കുന്നത്. റോഡിലൂടെ പോകുമ്പോൾ ഡ്രൈവർമാർക്ക് റോഡിന്‍റെ അപകടാവസ്ഥ പെട്ടെന്ന് ശ്രദ്ധയിൽപെടില്ലെന്നും ഇത് അപകടഭീഷണി ഉയർത്തുമെന്നും പ്രദേശവാസികൾ പറയുന്നു.
കൊന്നത്തടി പഞ്ചായത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്നു; യാത്രക്കാർ ഭീഷണിയിൽ - idukki latest news Konnathadi panchayath
ശക്തമായ മഴയത്തd വെള്ളം കയറിയാണ് പ്രദേശത്തെ റോഡ് ഇടിഞ്ഞു താഴ്ന്നത്.
കൊന്നത്തടി പഞ്ചായത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്നു; യാത്രക്കാർ ഭീഷണിയിൽ
ശക്തമായ മഴയത്ത് വെള്ളം കയറിയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിനം പ്രതി ഈ വഴിയിലൂടെ കടന്നുപോകുന്നത്. അടിയന്തരമായി റോഡിൽ സംരക്ഷണ ഭിത്തി നിർമിച്ചു ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
READ MORE:ഇടുക്കിയിൽ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ