കേരളം

kerala

ETV Bharat / state

നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍, ഹരിത കേരളം ജില്ലാ കോ-ഓഡിനേറ്റര്‍ മധു, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ കറുപ്പസ്വാമി, ഡി വൈ എസ് പി രമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

river cleaning munnar  നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  'ഇനി ഒഴുകട്ടെ, നീർച്ചാലുകളുടെ വീണ്ടെടുപ്പ്' പദ്ധതി വാർത്തകൾ  ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍
നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

By

Published : Dec 21, 2019, 10:55 AM IST

Updated : Dec 21, 2019, 12:04 PM IST

ഇടുക്കി: മണ്ണും ചളിയും നിറഞ്ഞ നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജലദൗര്‍ലഭ്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ പുഴകളും നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ 'ഇനി ഒഴുകട്ടെ, നീർച്ചാലുകളുടെ വീണ്ടെടുപ്പ്' പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പുഴകളിലും നീര്‍ച്ചാലുകളിലും അടിഞ്ഞ് കൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്‌ത് വെള്ളമൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം മൂന്നാറില്‍ നടന്നു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന നല്ലതണ്ണിയാറും കന്നിമലയാറും പാലാറും പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തതോടെ ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും പേറി ഈ പുഴകള്‍ മലിനമായിരുന്നു. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ പോസ്റ്റോഫീസ് കവലക്ക് സമീപത്തു നിന്നും മുതിരപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു.

ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍, ഹരിത കേരളം ജില്ലാ കോ-ഓഡിനേറ്റര്‍ മധു, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ കറുപ്പസ്വാമി, ഡി വൈ എസ് പി രമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Dec 21, 2019, 12:04 PM IST

ABOUT THE AUTHOR

...view details