വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു - ദേവികുളം സബ് കലക്‌ടര്‍
ദേവികുളം സബ് കലക്ടർ പ്രേം കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള റവന്യു സംഘം നേരിട്ടെത്തിയാണ് സ്ഥലം ഏറ്റെടുത്തത്.
ഇടുക്കി: ചിന്നക്കനാലില്‍ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. കാലിപ്‌സോ ക്യാമ്പെന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ദേവികുളം സബ് കലക്ടർ പ്രേം കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള റവന്യു സംഘം നേരിട്ടെത്തി ഏറ്റെടുത്തത്. ചിന്നക്കനാലിലെ വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായിട്ടാണ് റവന്യു വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളൂക്കുന്നേല്‍ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശം കഴിഞ്ഞ ദിവസം ദേവികുളം ആര്‍ഡിഒ റദ്ദ് ചെയ്‌തിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തത് ബോര്‍ഡ് സ്ഥാപിച്ചത്.