ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തിലെ കയ്യേറ്റഭൂമി റവന്യൂ വകുപ്പ് തിരിച്ച് പിടിച്ച് ബോര്‍ഡ് സ്ഥാപിച്ചു. അനധികൃതമായി നിർമിച്ച കെട്ടിടവും പൊളിച്ച് നീക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചത് 55 ഏക്കർ ഭൂമിയാണ്. മൂന്ന് അനധികൃത നിർമാണങ്ങള്‍ പൊളിച്ച് നീക്കുകയും ചെയ്‌തു. ഇടുക്കി ഹൈറേഞ്ചില്‍ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമാകുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്.
ആനയിറങ്കല്‍ കയ്യേറ്റഭൂമി തിരിച്ച് പിടിച്ച് റവന്യൂ വകുപ്പ്
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചത് 55 ഏക്കർ ഭൂമിയാണ്. മൂന്ന് അനധികൃത നിർമാണങ്ങള്‍ പൊളിച്ച് നീക്കി.
രണ്ട് ദിവസം മുമ്പാണ് ജില്ലാ കലക്‌ടർ നേരിട്ടെത്തി ചിന്നക്കനാലിലെ 55 ഏക്കർ കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ചത്. ഇതിന് പിന്നാലെയാണ് ആനയിറങ്കല്‍ ജലാശയത്തിന്‍റെ ഭാഗമായ കെഎസ്ഇബി ഭൂമി കയ്യേറ്റം റവന്യൂ വകുപ്പ് ഒഴുപ്പിച്ച് വൈദ്യുതി വകുപ്പിന് കൈമാറിയത്. ചിന്നക്കനാൽ വിലക്കിലെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ റിസോര്‍ട്ടിന്‍റെയും, റോഷന്‍കടക്ക് സമീപമുള്ള കെട്ടിടത്തിന്‍റെയും ഭാഗമായി നടത്തിയ അനധികൃത നിർമാണവും റവന്യൂ സംഘം പൊളിച്ച് നീക്കി. വില്ലേജ് ഓഫിസര്‍ സുനില്‍ കെ. പോള്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യസേനയുടെ സഹായത്തോടെ നടപടി സ്വീകരിച്ചത്.