ഇടുക്കി: ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച്, സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. റവന്യൂ വകുപ്പ് കണ്ടെത്തിയ കൈയേറ്റം ഹൈക്കോടതി ശരിവച്ച സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്.
കൈയേറ്റങ്ങള്‍കൊണ്ട് വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് റവന്യൂ വകുപ്പ് നടത്തുന്നത്.
എല്‍.സി മത്തായി കൂനംമാക്കല്‍, പാല്‍രാജ് എന്നിവര്‍ കൈയേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്പര്‍ 8ല്‍പെട്ട റീ സര്‍വേ നമ്പര്‍ 178ല്‍ ഉള്‍പ്പെട്ട പതിനാല് ഏക്കറോളം ഭൂമിയാണ് ഒഴിപ്പിച്ച് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്.