ഇടുക്കി:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെരിയ കനാലിൽ നിർമാണത്തിലിരുന്ന വൻ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നുവീണു. 20 അടിയിലേറെ ഉയരമുള്ള കൂറ്റൻ കല്ലുകെട്ടിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ഇരുമ്പ് വലകൊണ്ട് കരിങ്കല്ല് പായ്ക്ക് ചെയ്‌താണ് സംരക്ഷണക്കെട്ട് നിർമിക്കുന്നത്.
പെരിയ കനാലിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു വീണു
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നു വീണത്.
പെരിയ കനാലിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു വീണു
മഴ ഇല്ലാത്ത സമയത്ത് കല്ലുകെട്ട് തകർന്നു വീണത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിർമാണത്തിലെ അപാകതയാണ് ഭിത്തി ഇടിയാൻ കാരണമെന്നും മഴക്കാലത്ത് കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കെട്ട് തകരാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ALSO READ:മികച്ച വിളവും പ്രതിരോധശേഷിയും ; പവര്‍ഫുളാണ് 'ഏല സുന്ദരി'