ഇടുക്കി :ഇടുക്കിയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണത്തില്‍. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലേയ്ക്ക് കടത്തുന്നത് തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തിവരികയാണ്.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍, പുതുവത്സരാഘോഷങ്ങള്‍ക്ക് കേരളത്തില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടികള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും.