കേരളം

kerala

ETV Bharat / state

റിസോർട്ട് ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി

മർദ്ദനത്തിൽ ജീവനക്കാരന്‍റെ മൂക്കിൽ നിന്നും രക്തസ്രാവവും ,പല്ലിന് പൊട്ടലും സംഭവിച്ചു. സംഭവത്തില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റിസോർട്ട് ജീവനക്കാരനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മര്‍ദ്ദനം.

By

Published : Apr 6, 2019, 5:08 AM IST

റിസോർട്ട് ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി

ഇടുക്കി കുമളിയിൽ റിസോർട്ട് ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചു. ഹോട്ടൽ കോമ്പൗണ്ടിൽ മദ്യപിക്കാൻ ശ്രമിക്കുന്നത് തടഞ്ഞതിനായിരുന്നു മർദ്ദനം. കുമളി സ്വദേശി ചീങ്കല്ലേൽ വീട്ടിൽ ടോണി ജോസഫിനാണ് മർദ്ദനമേറ്റത്. കുമളി തേക്കടികവലയിൽ പ്രവർത്തിക്കുന്ന ദ പാഷിയോ എന്ന സ്വകാര്യ സ്ഥാപനത്തിൽ ഓപ്പറേഷൻസ് മാനേജറാണ് ഇദ്ദേഹം. മർദ്ദനത്തിൽ ടോണിയുടെ മൂക്കിൽ നിന്നും രക്തസ്രാവവും ,പല്ലിന് പൊട്ടലും സംഭവിച്ചു.

കുമളിയിൽ ജീപ്പ് ഡ്രൈവറും ,സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീമേനെനാണ് മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details