ഇടുക്കി:2018ലെ പ്രളയകാലത്ത് വെള്ളത്തൂവല്‍ ടൗണിലേക്ക് മാറ്റിയ കുത്തുപാറയിലെ റേഷന്‍കട തിരികെ എത്തിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. റേഷന്‍കട വെള്ളത്തൂവലില്‍ തുടരുന്നത് തങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നാണ് കാര്‍ഡുടമകളുടെ പരാതി. വെള്ളത്തൂവല്‍ ടൗണില്‍ മാത്രം മൂന്ന് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു.
പ്രളയകാലത്ത് മാറ്റിയ റേഷന്‍കട തിരികെ കൊണ്ടുവരണമെന്ന് കുത്തുപാറ നിവാസികള്‍
വെള്ളത്തൂവല്‍ ടൗണില്‍ മാത്രം മൂന്ന് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാണ് റേഷൻകടയിൽ എത്തുന്നതെന്ന് കുത്തുപാറ നിവാസികള്‍
പ്രളയകാലത്ത് മാറ്റ് സ്ഥാപിച്ച റേഷൻകട തിരികെ നൽകണമെന്ന ആവശ്യവുമായി കുത്തുപാറ നിവാസികൾ
കുത്തുപാറയില്‍ നിന്നും റേഷൻകട സ്ഥിതി ചെയ്യുന്ന വെള്ളത്തൂവലിലേക്ക് ഏകദേശം നാല് കിലോമീറ്ററോളം ദൂരമുണ്ട്. വല്ലപ്പോഴും മാത്രമാണ് ഇതുവഴി സ്വകാര്യബസ് സര്‍വീസ് നടത്തുന്നത്. പ്രശ്നങ്ങൾക്ക് പരീഹാരം വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ഡുടമകൾ അധികൃതരെ സമീപിച്ചു.
Last Updated : Jun 23, 2020, 3:12 PM IST