ഇടുക്കി :വണ്ണപ്പുറത്ത് കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു. വെണ്മറ്റം സ്വദേശി ഷാജിയുടെ കിണറിലാണ് കാട്ടുപോത്ത് വീണത്. വനപാലകരുടെ നേതൃത്വത്തിൽ കിണറിടിച്ചാണ് കാട്ടുപോത്തിനെ കരയ്ക്ക് കയറ്റിയത്. രാവിലെ ശബ്ദം കേട്ടെത്തിയ അയൽവാസിയാണ് കിണറിലകപ്പെട്ട കാട്ടുപോത്തിനെ കണ്ടത്.
ഉടൻ സ്ഥലമുടമയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കാട്ടുപോത്തിനെ മയക്ക് വെടിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പുദ്യോഗസ്ഥർ അംഗീകരിച്ചില്ല.