രാജകുമാരി വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂളില്‍ രണ്ടാം ഘട്ട കൃഷിക്ക് തുടക്കമായി - ORGANIC FARMING
ഒന്നാം ഘട്ട കൃഷി വിജയിച്ചതോടെ രണ്ടാം ഘട്ട കൃഷിയിലേക്ക് കടന്നിരിക്കുകയാണ് വിദ്യാർഥികൾ
ഇടുക്കി:കാർഷിക കേരളത്തിന് മാതൃകയായി ജൈവപച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത രാജകുമാരി ഗവ.വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂൾ രണ്ടാം ഘട്ട കൃഷിക്ക് തുടക്കമായി. കഴിഞ്ഞാഴ്ചയാണ് കൃഷിക്ക് തുടക്കമായത്. സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്‍റേയും ഫാർമേഴ്‌സ് ക്ലബിന്‍റേയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി. മധ്യവേനൽ അവധിക്ക് ചേനയും ചേമ്പും കാച്ചിലും കച്ചോലവും മഞ്ഞളും ഇഞ്ചിയും നട്ട് പരിപാലിച്ച വിദ്യാർഥികൾ ഇരുനൂറ് ഗ്രോ ബാഗുകളിലായി രണ്ടാം ഘട്ട പച്ചക്കറി കൃഷിക്ക് വിത്തുപാകി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സംസ്‌ഥാന സർക്കാരിന്‍റെ പദ്ധതിയോട് ചേർന്ന് നിന്നുകൊണ്ടാണ് രണ്ടാം ഘട്ട പച്ചക്കറി കൃഷി.