കേരളം

kerala

ETV Bharat / state

പൊന്മുടി തൂക്കുപാലം ആസ്വദിക്കാൻ നിരവധിപേര്‍: സുരക്ഷ ഒരുക്കുന്നതില്‍ ഗുരുതര വീഴ്ച - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

ഇടുക്കി ജില്ലയിലേയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ പൊന്മുടിയില്‍ ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലത്തില്‍ സഞ്ചാരികള്‍ ഇരുവശത്തും നില്‍ക്കുന്ന സമയത്ത് വാഹനങ്ങള്‍ കൂടി കയറുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.

ponnmudy thookupalam  renovation work of ponnmudy  ponnmudy thookupalam is noy started yet  idukki thookupalam  latest news in idukki  latest news today  സഞ്ചാരികള്‍ക്ക് ആസ്വാദന കാഴ്‌ചയൊരുക്കി പൊന്‍മുടി  പുനര്‍നിര്‍മാണം എന്ന സര്‍ക്കാര്‍ വാഗ്‌ദാനം  വാഗ്‌ദാനം വൃഥാവില്‍  വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ പൊന്മുടി  പന്നിയാര്‍ പുഴ  വാഹനങ്ങള്‍ കൂടി കയറുന്നത് അപകട ഭീഷണി  നൂറടിയോളം ഉയരത്തിലുള്ള തൂക്കുപാലത്തില്‍  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സഞ്ചാരികള്‍ക്ക് ആസ്വാദന കാഴ്‌ചയൊരുക്കി പൊന്‍മുടി; പുനര്‍നിര്‍മാണം എന്ന സര്‍ക്കാര്‍ വാഗ്‌ദാനം വൃഥാവില്‍

By

Published : Oct 31, 2022, 1:51 PM IST

ഇടുക്കി: ജില്ലയിലേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ് പൊന്മുടിയും പരിസര പ്രദേശങ്ങളും. ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് പൊന്മുടിയിലെ തൂക്കുപാലത്തിലാണ്. പന്നിയാര്‍ പുഴയ്ക്ക് കുറുകെ നൂറടിയോളം ഉയരത്തിലുള്ള തൂക്കുപാലത്തില്‍ നിന്നുള്ള കാഴ്‌ചകള്‍ ഏറെ ആസ്വാദ്യകരമാണ്.

സഞ്ചാരികള്‍ക്ക് ആസ്വാദന കാഴ്‌ചയൊരുക്കി പൊന്‍മുടി; പുനര്‍നിര്‍മാണം എന്ന സര്‍ക്കാര്‍ വാഗ്‌ദാനം വൃഥാവില്‍

പൊന്മുടി അണക്കെട്ട് തുറന്നതിനാല്‍ തൂക്കുപാലത്തില്‍ നിന്നുള്ള പന്നിയാര്‍ പുഴയുടെ കാഴ്‌ചയും മനോഹരമാണ്. ഇത് കണുന്നതിനായി നൂറ് കണക്കിന് സഞ്ചാരികളാണ് പാലത്തിലേയ്ക്ക് എത്തുന്നത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലത്തില്‍ സഞ്ചാരികള്‍ ഇരുവശത്തും നില്‍ക്കുന്ന സമയത്ത് വാഹനങ്ങള്‍ കൂടി കയറുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

വിനോദ സഞ്ചാരികള്‍ക്കായി തൂക്കുപാലം നിലനിര്‍ത്തുകയും സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പുതിയ പാലത്തിനായി മണ്ണ് പരിശോധന നടത്തി പോയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊച്ചു കുട്ടികളടക്കം പാലത്തില്‍ കയറുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ഇരുമ്പ് വലകള്‍ ഇട്ടിട്ടുണ്ട്. ഇവയിപ്പോള്‍ തുരുമ്പെടുത്ത് നശിച്ചു. ഈ സാഹചര്യത്തില്‍ പാലത്തിന്‍റെ ബല പരിശോധന നടത്തണമെന്നും പുതിയ പാലം നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

ABOUT THE AUTHOR

...view details