ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴ കനത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം മൂന്ന് തവണ വനമേഖലയില്‍ മരം വീണ് ദേശിയപാതയില്‍ ഗതാഗതം നിലച്ചിരുന്നു.
മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞ് വീണ് ദേശിയപാതയില്‍ ഗതാഗത തടസം പതിവായിട്ടും വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വനമേഖലയില്‍ മരം വീണുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും പലപ്പോഴും വാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെടാറ്. മരം ഒടിഞ്ഞ് വാഹനത്തിന് മുകളില്‍ പതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകി രോഗി ആബുലന്‍സില്‍ മരിച്ച സംഭവവും കഴിഞ്ഞ കാലത്ത് സംഭവിച്ചിരുന്നു.