ഇടുക്കി:രാജകുമാരി പഞ്ചായത്തിലെ എട്ടാം വാർഡിൽ അഞ്ച് ദിവസമായി പുതിയ കേസുകളില്ല. ഒമ്പതാം തിയതി നടന്ന വിവാഹത്തെ തുടർന്ന് സമ്പർക്കത്തിലൂടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വാര്‍ഡ് കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അഞ്ച് ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതായതോടെ അടച്ച റോഡുകള്‍ തുറന്നു.
രാജകുമാരി എട്ടാം വാർഡിൽ നിയന്ത്രണങ്ങളില്‍ ഇളവ് - വിവാഹം
ഒമ്പതാം തിയതി നടന്ന വിവാഹത്തെ തുടർന്ന് സമ്പർക്കത്തിലൂടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വാര്‍ഡ് കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അഞ്ച് ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതായതോടെ അടച്ച റോഡുകള്‍ തുറന്നു.
രാജകുമാരി എട്ടാം വാർഡിൽ നിയന്ത്രണങ്ങളില്‍ ഇളവ്
വിവാഹത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് നിന്നും എത്തിയ വൈദികനുമായുള്ള സമ്പർക്കമാണ് രോഗ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. 23-ാം തിയതിയാണ് 14 കാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിവാഹത്തിൽ പങ്കെടുത്തവരും സമ്പർക്കം ഉള്ളവരുമായ 150 പേരെ ഇതുവരെ ടെസ്റ്റിന് വിധേയമാക്കി. ഇനി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ് എന്നാണ് ആരോഗ്യവകുപ്പ് അതികൃതർ വ്യക്‌തമാക്കുന്നത്.