കേരളം

kerala

ETV Bharat / state

പ്രണയം നിരസിച്ചു: മൂന്നാറില്‍ 17കാരൻ 16കാരിയുടെ കഴുത്തറുത്തു, ആത്മഹത്യക്ക് ശ്രമിച്ചു - പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം

മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. വ്യാഴാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം.

The student tried to commit suicide  attacking a classmate for refusing to fall in love  പ്രണയം നിരസിച്ചതിന് സഹപാഠിയെ വെട്ടിപ്പരിക്കേൽപ്പിച്ചു  ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർഥി  പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം  കൊലപാതക ശ്രമം
പ്രണയം നിരസിച്ചതിന് സഹപാഠിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർഥി

By

Published : May 12, 2022, 10:47 PM IST

ഇടുക്കി: മൂന്നാറിൽ 16കാരിയെ 17കാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വയം കഴുത്തിൽ കുത്തുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടിയെ തമിഴ്നാട് കോയമ്പത്തൂര്‍ മെഡിക്കൽ കോളജിലും 17കാരനെ മൂന്നാർ ടാറ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്നാർ സെവൻമല നാഗർമുടി ഡിവിഷനിലാണ് സംഭവം. മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. വ്യാഴാഴ്‌ച (12.05.2022) വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്‌കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ വിദ്യാർഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ദേവാലയത്തിന്‍റെ പിൻഭാഗത്തുള്ള ശുചിമുറിക്ക് സമീപം ഇവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായ വിദ്യാർഥി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ചപ്പോള്‍ കൈയിലും കുത്തി. ഗുരുതര പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് നിന്നും ഓടി വീട്ടിലെത്തി. അലറി വിളിച്ച അമ്മ അയൽക്കാരെയും കൂട്ടി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പെണ്‍കുട്ടി ഓടിപ്പോകുന്നതിനിടെ വിദ്യാര്‍ഥി കൈത്തണ്ടയും കഴുത്തും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മൂന്നാർ ഡിവൈഎസ്‌പി കെആർ മനോജിന്‍റെ നേതൃത്യത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details