ഇടുക്കി:കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതിൽ നവകേരള സദസിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്തതിൽ തൊടുപുഴയിൽ 73 കാരിയുടെ ഒറ്റയാൾ സമരം. തൊടുപുഴ കുറിച്ചിപാടം സ്വദേശി അമ്മിണിയാണ് തൊടുപുഴ താലുക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്(Amminiaama protest in front of taluk office).
1975 മുതൽ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സർക്കാർ തരിശ് ഭൂമിയിൽ കുടിൽകെട്ടി താമസിച്ചുവന്നിരുന്നതാണ് അമ്മിണി(Refused Ownership of land). ആദ്യം 10 സെന്‍റ് ഉണ്ടായിരുന്നു. ഇപ്പോൾ അത് നാല് സെന്‍റിലേക്ക് ചുരുങ്ങി. ബാക്കി സ്ഥലം അയല്‍പക്കത്തുള്ള സർക്കാർ ഉദ്യോഗസ്ഥ കൈയ്യേറിയെന്ന് അമ്മിണി പറയുന്നു(Grand old woman begins strike). 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്ന് ചെറിയ വീടും ഈ സ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പറിൽ റേഷൻകാർഡും അമ്മിണിക്കുണ്ട്. എന്നാൽ വസ്തുവിന് പട്ടയം നൽകുവാനുള്ള അപേക്ഷനിരസിക്കപ്പെടുകയാണെന്നാണ് അമ്മിണിയുടെ പരാതി.