ഇടുക്കി:രവീന്ദ്രന്‍ പട്ടയം റദ്ദു ചെയ്യുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പട്ടയം ഒപ്പിട്ട് വിതരണം നടത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ ഇടുക്കി ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്ന്(5.03.2022) പട്ടയം റദ്ദ് ചെയ്യല്‍ നടപടിയുടെ ഭാഗമായി അദ്യ ഹിയറിങ് ദേവികുളത്ത് ആരംഭിച്ച സാഹചര്യത്തിലാണ് രവീന്ദ്രന്‍ ജില്ല ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മുതല്‍ രവീന്ദ്രന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .
തന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ റദ്ദ് ചെയ്യല്‍ നടപടിയുമായി മുമ്പോട്ട് പോകാവു എന്ന് കാണിച്ചാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് രവീന്ദ്രന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നയമായിരുന്നു പട്ടയം നല്‍കുകയെന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഓഫീസറായി തന്നെ ജില്ല കലക്ടറാണ് ചുമതലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പട്ടയങ്ങള്‍ക്ക് നിയമ സാധുതയുണ്ടെന്നായിരുന്നു എന്നാണ് രവീന്ദ്രന്‍റെ വാദം.