കേരളം

kerala

ETV Bharat / state

രവീന്ദ്രന്‍ പട്ടയം : 'പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല' ; സർക്കാരിനെതിരെ എംഎം മണി - സർക്കാരിനെതിരെ എംഎം മണി

രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമാണെന്നും മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ലെന്നും എം എം മണി

Raveendran Pattayam  mm mani against the Government  രവീന്ദ്രന്‍ പട്ടയം  സർക്കാരിനെതിരെ എംഎം മണി  എംഎം മണി
രവീന്ദ്രന്‍ പട്ടയം: പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ല; സർക്കാരിനെതിരെ എംഎം മണി

By

Published : Jan 20, 2022, 9:38 AM IST

ഇടുക്കി :വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി എംഎല്‍എ. ഉത്തരവിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി പറഞ്ഞു.

പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. മേള നടത്തി നിയമപരമായി വിതരണം ചെയ്‌ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫിസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമാണ്. അല്ലാതെ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്

അതേസമയം പട്ടയം റദ്ദാക്കരുതെന്നും അങ്ങനെയെങ്കില്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നും എം എ രവീന്ദ്രൻ പറഞ്ഞു. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇകെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്.

also read:കൊവിഡ് വന്നുപോകട്ടെ എന്ന ധാരണ പാടില്ല, ജാഗ്രത കൈവിടരുത് : വീണ ജോര്‍ജ്

അതേസമയം 45 ദിവസത്തിനുള്ളിൽ രവീന്ദ്രൻ പട്ടയങ്ങൾ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പിന്‍റെ നിർദേശം. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details