ഇടുക്കി:അടിമാലി താലൂക്ക് ആശുപത്രി വാര്‍ഡില്‍ എലികള്‍ തലങ്ങും വിലങ്ങും പായുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും കിടക്കുന്ന വാര്‍ഡിലാണ് എലിശല്യം രൂക്ഷം. കൊവിഡും പകര്‍ച്ചപ്പനിയും വ്യാപകമാകുമ്പോൾ ആശുപത്രി വാര്‍ഡില്‍ എലികള്‍ വിഹരിക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമള്ളത്.
ആശുപത്രി വാർഡ് നിറഞ്ഞ് എലികൾ..! അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികൾ ഭീതിയില്‍ - എലി ശല്യം
ആദിവാസി മേഖലകളില്‍ നിന്നും തോട്ടം മേഖലകളില്‍ നിന്നുമൊക്കെ ദിവസവും നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന സ്ഥലമാണ് അടിമാലി താലൂക്ക് ആശുപത്രി. ഇതിന് മുൻപും അടിമാലി താലൂക്ക് ആശുപത്രിയില്‍ എലിശല്യം രൂക്ഷമാണെന്ന പരാതി ഉയരുകയും പ്രതിഷേധ സമരങ്ങള്‍ നടക്കുകയും ചെയ്‌തിട്ടുണ്ട്.
കൂട്ടിരിപ്പുകാരായി എലികളുണ്ടല്ലോ..! അടിമാലി സര്‍ക്കാര്‍ ആശുപത്രി വാര്‍ഡില്‍ തലങ്ങും വിലങ്ങും പാഞ്ഞ് എലികള്‍