ഇടുക്കി:പശ്ചിമഘട്ടത്തിൽ അപൂർവ്വ ഇനം തവളയെ കണ്ടെത്തി. ഡാന്‍സിംഗ് ഫ്രോഗ് (മൈക്രി സ്വാലസ്) എന്ന വംശത്തില്‍പ്പെട്ട തവളയെയാണ് കണ്ടെത്തിയത്. ഇണയെ ആകർഷിക്കുന്ന രീതിയാണ് ഇവയെ മറ്റു തവളകളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡോ. ബിജു ദാസും സംഘവും പശ്ചിമഘട്ട മലനിരകളിലും മൂന്നാറിലും നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്.
പശ്ചിമഘട്ടത്തിൽ അപൂർവ്വയിനം തവളയെ കണ്ടെത്തി - അപൂർവ്വ ഇനം തവളയെ കണ്ടെത്തി
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡോ. ബിജു ദാസും സംഘവും പശ്ചിമഘട്ട മലനിരകളിലും മൂന്നാറിലും നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്
2014 -ൽ ആണ് പശ്ചിമഘട്ടത്തിൽ തവളകളെ കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. അരുവികളിലും സമീപ പ്രദേശങ്ങളിലുമാണ് ഇവയുടെ ആവാസം. സാധാരണ തവളകള്‍ തൊണ്ട വീര്‍പ്പിച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാണ് ഇണകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അരുവികളിലെ നീരൊഴുക്ക് ശബ്ദം മൂലം ഡാന്‍സിംഗ് ഫ്രോഗുകളുടെ ശബ്ദം പുറത്തു കേള്‍പ്പിക്കാന്‍ കഴിയില്ല.
ഇതിനു പകരം കാലുകള്‍ പ്രത്യേക തരത്തില്‍ ഉയര്‍ത്തിയാണ് ( ഫുഡ് ഫ്‌ളാഗിംഗ് ഫ്രോഗ്) ഇവ ഇണകളെ ആകര്‍ഷിക്കുന്നത്. ഇത്തരം തവളകള്‍ പശ്ചിമഘട്ട മേഖലയില്‍ മാത്രമാണുള്ളതെന്നാണ് കണ്ടെത്തല്‍. പശ്ചിമഘട്ടത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയ ഇവക്ക് പല നിറവും വലുപ്പവുമാണുള്ളത്. ഇരവികുളം ദേശീയ ഉദ്യാനത്തിന് സമീപത്തും ഇവയെ കണ്ടെത്തിയിരുന്നു.