കേരളം

kerala

ETV Bharat / state

പീഡന കേസ് പ്രതി കോടതി സമുച്ചയത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു - ACCUSED TRIES TO COMMIT SUICIDE IN COURT COMPLEX

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന രാജേന്ദ്രനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്

പീഡന കേസ് പ്രതി രാജേന്ദ്രൻ  പീഡന കേസ് പ്രതി വാർത്ത  പീഡന കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു  കോടതി സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ശ്രമം  പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്  കട്ടപ്പന സ്വദേശി രാജേന്ദ്രൻ വാർത്ത  കട്ടപ്പന സ്വദേശി രാജേന്ദ്രൻ  RAPE CASE ACCUSED TRIES TO COMMIT SUICIDE  RAPE CASE ACCUSED RAJENDRAN NEWS  RAJENDRAN NEWS  ACCUSED TRIES TO COMMIT SUICIDE IN COURT COMPLEX  KATTAPPANA COURT COMPLEX NEWS
പീഡന കേസ് പ്രതി കോടതി സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By

Published : Oct 7, 2021, 10:16 PM IST

ഇടുക്കി : പീഡന കേസിലെ പ്രതി രാജേന്ദ്രൻ കട്ടപ്പന കോടതി സമുച്ചയത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാരമായി പരിക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജേന്ദ്രന്‍ വിചാരണ നേരിടുകയാണ്. വ്യാഴാഴ്‌ച രാവിലെ കട്ടപ്പന കോടതിയില്‍ ഉച്ചവരെ വാദം നടന്നു. ബാക്കി ഉച്ചയ്ക്ക് ശേഷം നടത്താനായി പിരിയുകയുമായിരുന്നു.

ALSO READ:കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി

ഈ സമയം രാജേന്ദ്രന്‍, പുറത്തിറങ്ങുകയും മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയുമായിരുന്നു. മുകളില്‍ നിന്നും ചാടിയ ഇയാള്‍ രണ്ടാം നിലയിലാണ് വീണത്. ശാന്തന്‍പാറ സ്വദേശിയാണ് രാജേന്ദ്രൻ.

ABOUT THE AUTHOR

...view details