കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ പതിനഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; രണ്ട് പേർ കസ്‌റ്റഡിയിൽ - ഇടുക്കിയിൽ പീഡന ശ്രമം

പ്രദേശവാസികളായ നാല് യുവാക്കള്‍ ചേർന്നാണ് ആക്രമണം നടത്തിയത്

rape attempt idukki  kerala crime news latest  idukki news  rape attempt fifteen year old  പതിനഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം  ഇടുക്കിയിൽ പീഡന ശ്രമം  ഇടുക്കി വാർത്തകള്‍
ഇടുക്കിയിൽ പതിനഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ കസ്‌റ്റഡിയിൽ

By

Published : May 30, 2022, 11:33 AM IST

ഇടുക്കി : ശാന്തൻപാറയിൽ പതിനഞ്ച് വയസുകാരിയായ ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്‌ച വൈകിട്ടോടെയാണ് സംഭവം. സുഹൃത്തിനൊപ്പം തേയില തോട്ടം കാണുന്നതിനായി പൂപ്പാറ തേയില ചെരുവിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്.

ഇവിടെയെത്തിയ പെണ്‍കുട്ടിയേയും സുഹൃത്തിനേയും പ്രദേശവാസികളായ നാല് യുവാക്കള്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മർദിച്ച യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

സംഭവത്തിൽ രണ്ട് പേരെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാജകുമാരിയിലെ ഖജനാപ്പാറയിൽ തോട്ടം ജോലിക്കായാണ് പെണ്‍കുട്ടിയുടെ കുടുംബം ഇടുക്കിയിൽ എത്തിയത്.

ABOUT THE AUTHOR

...view details