ഇടുക്കി: പാട്ടിലൂടെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം നിറച്ച് ആലത്തൂർ എം പി രമ്യ ഹരിദാസ്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടികാനത്ത് നടന്ന യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പാട്ടിലൂടെ രമ്യ പ്രവർത്തകരുടെ മനം കവർന്നത്. നാടൻ പാട്ടുകളും തമിഴ് ഗാനങ്ങളും ആലപിച്ചാണ് ആലത്തൂർ എം പി രമ്യ ഹരിദാസ് തെരഞ്ഞെടുപ്പ് കൺവെൻഷനെ ആവേശത്തിലാക്കിയത്.
പാട്ട് പാടി വോട്ട്: യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാട്ട് പാടി എം പി രമ്യഹരിദാസ് - മലയാളം വാർത്തകൾ
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടികാനത്ത് നടന്ന യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പാട്ടിലൂടെ രമ്യഹരിദാസ് പ്രവർത്തകരുടെ മനം കവർന്നത്
പാട്ട് പാടി വോട്ട്: യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാട്ട് പാടി എം പി രമ്യഹരിദാസ്
എം പിയെ കാണുവാനും പാട്ടുകൾ കേൾക്കുവാനും മാത്രമായി നിരവധിപേർ കൺവെൻഷനിൽ എത്തിച്ചേർന്നിരുന്നു. ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ എം പിക്ക് നൽകിയത്. പാട്ടുകൾക്ക് ഒപ്പം പ്രവർത്തകരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രവർത്തകർ ആവശ്യപ്പെട്ട ഗാനങ്ങൾ എല്ലാം പാടി നൽകിയ ശേഷമാണ് എം പി രമ്യഹരിദാസ് മടങ്ങിയത്.