ഇടുക്കി:സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കാലത്ത് കൊണ്ടുവന്ന ഇടുക്കി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഇല്ലാതാക്കി. കാര്‍ഷിക മേഖലയെ ഉള്‍പ്പടെ രക്ഷിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ആവിയായി പോയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഐശ്വര്യ കേരള യാത്രയ്ക്കിടെ അടിമാലിയില്‍ വെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.
ഇടുക്കിയോട് സര്‍ക്കാരിന് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് - idukki package udf
യുഡിഎഫ് കാലത്ത് കൊണ്ടുവന്ന ഇടുക്കി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇടുക്കി പാക്കേജ് ആവിയായി പൊയെന്നും അദ്ദേഹം ഐശ്വര്യ കേരള യാത്രയ്ക്കിടെ അടിമാലിയില്‍ പറഞ്ഞു.
ഇടുക്കിയോട് സര്‍ക്കാരിന് അവഗണനയെന്ന് പ്രതിപക്ഷ നേതാവ്
പെട്ടിമുടി ദുരന്തബാധിതരെ സര്‍ക്കാര്‍ അവഗണിച്ചു. ജില്ലയിലെ ഏറ്റവും വലിയ പ്രശ്‌നം ഭൂപ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.