ഇടുക്കി:സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി. തൂക്കുപാലം പട്ടം കോളനി സർവിസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായത്. പ്രാദേശിക ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് തോട്ടത്തിലെത്തി നേരിട്ട്
കാർഷിക വിളകളും പഴവർഗങ്ങളും വാങ്ങാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വനം വികസന കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് അംഗം പി.എൻ വിജയൻ നിർവഹിച്ചു.
രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി - fram
പ്രാദേശിക ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് തോട്ടത്തിലെത്തി നേരിട്ട്കാർഷിക വിളകളും പഴവർഗങ്ങളും വാങ്ങാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
രാമക്കൽമേട്ടിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി
രാമക്കൽമേട്ടിൽ നടന്ന കാർഷിക വിള നടീൽ ഉത്സവത്തിൽ ബാങ്ക് പ്രസിഡണ്ട് ജി ഗോപകൃഷ്‌ണൻ അധ്യക്ഷനായിരുന്നു. ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എം ജോൺ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല നന്ദകുമാർ, പഞ്ചായത്ത് മെമ്പർ ഷംസുദ്ദീൻ, രാജ് മോഹൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷോളി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.