ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ രാജ്‌കുമാറിന്‍റെ റീ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ നിർദേശപ്രകാരമാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഇതിനായി ഫോറൻസിക് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്‌കുമാറിന്‍റെ റീ പോസ്റ്റ്‌മോര്‍ട്ടം നാളെ - നെടുങ്കണ്ടം
ശരീരത്തിലെ മുറിവിന്‍റെ ആഴവും പഴക്കവും രേഖപ്പെടുത്താതെ പോയത് അന്വേഷണത്തിനെ ബാധിക്കുമെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്‌ച രാവിലെ 11 മണിക്കാണ് രാജ്‌കുമാറിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നെങ്കിലും രാജ്‌കുമാറിന്‍റെ ശരീരത്തിലെ മുറിവിന്‍റെ ആഴവും പഴക്കവും രേഖപ്പെടുത്തിരുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് നാരയണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ കമ്മീഷന്‍റെ പ്രതീക്ഷ. നാളെ രാവിലെ തന്നെ വാഗമൺ പള്ളി സെമിത്തേരിയില്‍ നിന്ന് രാജ്‌കുമാറിന്‍റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും.