ഇടുക്കി :ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രൻ. അദ്ദേഹത്തിന്‍റെ പരാമർശത്തിന് അനുസരിച്ച് ജീവിതം നയിക്കുന്ന ആളല്ല താൻ എന്നും കോൺഗ്രസിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് ഇടതുപക്ഷത്തേക്ക് മാറിയതെന്നും രാജി ചന്ദ്രൻ പ്രതികരിച്ചു.
സിപി മാത്യുവിന്‍റെ സ്‌ത്രീവിരുദ്ധ പരാമർശം : നിയമ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ - RAJI CHANDRAN RESPONSE
കോൺഗ്രസിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് ഇടതുപക്ഷത്തേക്ക് മാറിയതെന്ന് രാജി ചന്ദ്രൻ
സിപി മാത്യുവിന്‍റെ സ്‌ത്രീവിരുദ്ധ പരാമർശം: നിയമ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ
READ MORE:സ്‌ത്രീ വിരുദ്ധ പരാമർശം : സി.പി മാത്യുവിന്‍റെ പ്രസ്‌താവന മ്ലേഛമെന്ന് സിപിഎം
ഇടുക്കി സിപിഎം ഓഫിസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജി ചന്ദ്രൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രൻ കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേയ്ക്ക് കൂറുമാറിയ സാഹചര്യത്തിലായിരുന്നു സി.പി മാത്യുവിന്‍റെ സ്ത്രീ വിരുദ്ധ പരാമർശം. ഈ പ്രസ്‌താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.