ഇടുക്കി:രാജാപ്പാറ ജംഗിള്‍പാലസ് റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ നിശാ പാർട്ടിയുടെ എഫ്ഐആര്‍ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. ശാന്തമ്പാറ പൊലീസ് സ്റ്റേഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള റിസോര്‍ട്ടില്‍ ജൂൺ 28ന് നടന്ന നിശാ പാര്‍ട്ടിയുടെ വിവരം ശാന്തമ്പാറ പൊലീസ് അറിഞ്ഞത് ജൂലൈ രണ്ടാം തീയതി രാത്രിയിലെന്ന് എഫ്ഐആര്‍ റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്ന നിശാ പാര്‍ട്ടിയും ബെല്ലി നൃത്തവും ശാന്തമ്പാറ പൊലീസ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന്‍റെ വാദം. തുടർന്ന് മൂന്നാം തീയതിയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജാപ്പാറ നിശാപാർട്ടി; എഫ്ഐആര്‍ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത് - Copy of FIR report out
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്ന നിശാ പാര്‍ട്ടിയും ബെല്ലി നൃത്തവും ശാന്തമ്പാറ പൊലീസ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന്‍റെ വാദം.
രാജാപ്പാറ നിശാപാർട്ടി; എഫ്ഐആര്‍ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്
ഇരുനൂറോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നെന്ന് ആരോപണം ഉയരുമ്പോഴും കേസെടുത്തിരിക്കുന്നത് നാല്‍പ്പതിയേഴ് പേര്‍ക്കെതിരെയാണ്. പലരെയും ഒഴിവാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.