കേരളം

kerala

ETV Bharat / state

ഭക്ഷ്യ കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കി രാജകുമാരി സർവീസ് സഹകരണ ബാങ്ക് - lock down and loan news

ലോക്ക് ഡൗണിനെ തുടർന്ന് സ്വർണ പണയ, കാർഷിക ഓയിൽ വായ്പ്പകളുടെ പലിശ നിരക്കില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്

ലോക്ക് ഡൗണും വായ്‌പയും വാര്‍ത്ത  കൊവിഡും സഹകരണ സംഘവും വാര്‍ത്ത  lock down and loan news  covid and co-operative society news
രാജകുമാരി സർവീസ് സഹകരണ ബാങ്ക്

By

Published : Jun 4, 2021, 2:23 PM IST

ഇടുക്കി:കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിച്ച് നൽകി രാജകുമാരി സർവീസ് സഹകരണ ബാങ്ക്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റാണ് വീടുകളിൽ എത്തിച്ചത്. കുടിയേറ്റ കാർഷിക ഗ്രാമമായ രാജകുമാരയിൽ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആശുപത്രികളിലെത്താൻ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തി.

അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റാണ് വീടുകളിൽ എത്തിച്ച് നല്‍കി രാജകുമാരി സർവീസ് സഹകരണ ബാങ്ക്

വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മൂന്ന് ലക്ഷം രൂപ എം എം മണി എം.എൽ.എക്ക് കൈമാറിയ ബാങ്ക് അധികൃതര്‍ ലോക്ക് ഡൗണിനെ തുടർന്ന് പലിശ നിരക്കിലും കുറവ് വരുത്തി. ഓയിൽ വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായും,സ്വർണ പണയ വായ്‌പ്പാ ഒമ്പത് ശതമാനമായും കാർഷിക വായ്‌പ്പാ ഏഴ് ശതമാനമായും കുറച്ചു. മഹാമാരിയുടെ കാലത്ത് ഇടപാടുകാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ് ബാങ്കിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ABOUT THE AUTHOR

...view details